Wednesday, May 1, 2013

ജീവനുള്ള പുസ്തകങ്ങൾ

വീട്ടിലെ പല മുറികളിലും പുസ്തകങ്ങൾ കൂട്ടിയിട്ടിരുന്നു. ചങ്ങമ്പുഴയുടെയും, മാധവിക്കുട്ടിയുടെയും, മുകുന്ദന്റെയും, ബഷീറിന്റെയും, എം. ടിയുടെയും, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും മറ്റും കൃതികൾ അവിടെ സർവ്വസാധാരണമായിരുന്നു. അതിലൊന്നു  പോലും തുറന്നു നോക്കാൻ ഞാൻ മെനക്കെട്ടില്ല. പക്ഷേ, അവക്കിടയിലെ കയ്യെഴുത്തുപുസ്തകങ്ങൾ എന്നും എന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. അച്ചടിപ്പുസ്തകങ്ങളേക്കാൾ എനിക്കു പ്രിയം ആ കയ്യെഴുത്തുപ്രതികളായിരുന്നു. എഴുതുന്നവന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നവയാണവ. അക്ഷരങ്ങളോടുള്ള അവന്റെ അടക്കാനാവാത്ത അഭിനിവേശം അതിൽ കാണാം. കുത്തിക്കുറിക്കുന്ന വടിവൊത്ത  അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. എങ്കിലും ആ പുസ്തകങ്ങളോട് വല്ലാത്തൊരാർത്തിയായിരുന്നു. കേട്ടുകേൾവി മാത്രമുള്ള ഒരു പുസ്തകത്തിനായുള്ള തിരച്ചിലാണ് എന്നും ഞാനവിടെ നടത്തിയിരുന്നത്; പരസ്യമായ ഒരു രഹസ്യമായിരുന്നു അത്. അങ്ങനൊരു സംഭവം ഉണ്ട് എന്നു മാത്രം എല്ലാവർക്കുമറിയാം; പക്ഷേ, എവിടെ എന്നത് കാലങ്ങളോളം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു. ആ പുസ്തകം എന്റെ കയ്യിലെത്താനുള്ള സമയമായ്ക്കാണില്ല. അതെന്റെ കയ്യിലെത്തിപ്പെടുന്ന നിമിഷത്തെക്കുറിച്ച് പലപ്പോഴായി പലതും ഞാൻ ചിന്തിച്ചുകൂട്ടി. ഒരു ജീവിതത്തിന്റെ തന്നെ പ്രതിഫലനമാണാ പുസ്തകം.

14 comments:

  1. mmmmmmmmm :) :)
    keep going keep going :)

    ReplyDelete
  2. ee kaalathu vaayana seelam orupaad kuranjirikunnu.palarkum vaayanayude aavsyakathayum athinte vyaapthiyum ariyilla.vaayikunnathu nthinaanenu ariyathe valarnu vannavaril orala njan.vaayikanamennu thonni thudangiyapozhekum samayam orupaad kazhinju.jeevthathil ithhuvare padikaanulla bokks allathe njan ithu vare vere book ki kondu thottitila.njan khethikunnu innu.:(

    ReplyDelete
  3. aa pusthakathe kurichu njan ketitilalo..

    ReplyDelete
  4. "എഴുതുന്നവന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നവയാണവ"

    :) :)

    ReplyDelete
  5. നന്നായിട്ടുണ്ട് ..... ആ മുഖവും ഈ പുസ്തകവും തമ്മിൽ ഉള്ള ബന്ദം?

    ReplyDelete
  6. ഒന്നും അങ്ങോട്ട് വ്യക്തമാവുന്നില്ല . ഇനി എന്റെ മാത്രം പ്രശ്നമാണോന്നു അറിയില്ല

    ReplyDelete
    Replies
    1. പ്രാന്താവ്വോ..?? :D :D

      Delete
  7. ആ കയ്യെഴുത്തുപ്രതികള്‍ ആരുടേതാണ്‌ !!!

    ReplyDelete
  8. namukke pinne aa seelam ellathatukone kuzhappamilla

    vaayana

    ReplyDelete